2011, സെപ്റ്റംബർ 27, ചൊവ്വാഴ്ച

പാക്കിസ്ഥാനില് അടിച്ച ഇന്ത്യന് കറന്സി കേരളത്തില് വ്യാപകം: മുഖ്യമന്ത്രി

തിരുവനന്തതിരുവനന്തപുരം: പാക്കിസ്ഥാനില് അച്ചടിച്ച ഇന്ത്യന് കറന്സികള് കേരളത്തില് വ്യാപകമായിപ്രചരിക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്ചാണ്ടി നിയമസഭയില് അറിയിച്ചു.
നെടുമ്പാശ്ശേരി, കരിപ്പൂര് വിമാനത്താവളങ്ങളില് നിന്ന് ലക്ഷക്കണക്കിന് രൂപയുടെ പാക് നിര്മ്മിതഇന്ത്യന് കറന്സി പിടിച്ചെടുത്തിരുന്നു. ഹോസ്ദുര്ഗ്ഗ്, മഞ്ചേശ്വരം, മാള, പെരിന്തല്മണ്ണ, തളിപ്പറമ്പ്,അമ്പലമേട്, കോതമംഗലം പോലീസ് സ്റ്റേഷനുകളിലും പാക്നിര്മ്മിത കറന്സി പിടിച്ചെടുത്ത കേസുകള് ഉണ്ട്.എല്ലാ കേസുകളിലും ഒരേ നമ്പരിലുള്ള കറന്സിയാണ് പിടിച്ചെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാവിന്റെ ആവശ്യപ്രകാരം സഭയില് പ്രത്യേക പരാമര്ശനം നടത്തുകയായിരുന്നു മുഖ്യമന്ത്രി.കള്ളനോട്ടുകേസുകള്ക്ക് അന്താരാഷ്ട്ര ശൃംഖലയുമായി ബന്ധമുള്ളതിനാല് എഐഎയോ സിബിഐയോഅന്വേഷിക്കണമെന്ന് ക്രൈബ്രാഞ്ച് ശുപാര്ശചെയ്തെങ്കിലും തീരുമാനം എടുത്തിട്ടില്ലെന്നും ഉമ്മന്ചാണ്ടിപറഞ്ഞു.
ആഗസ്റ്റ് 16ന് റാസല് ഖൈമയില് നിന്നും കരിപ്പൂര് എയര്പോര്ട്ടില് എത്തിയ വിമാനത്തില്പാക്കിസ്ഥാനില്നിന്നും റാസല്ഖൈമ വഴി വന്ന മുഹമ്മദ് അല്ഷാദ് എന്ന യുവാവിനെ ബ്യൂറോ ഓഫ് റവന്യൂഇന്റലിജന്സ് ഉദ്യോഗസ്ഥര് തടഞ്ഞുനിര്ത്തി പരിശോദിച്ചതില് 500 രൂപ നോട്ടിന്റെ101 കെട്ടുകളും 100രൂപ നോട്ടിന്റെ 22 കെട്ടുകളും ഉള്പ്പെടെ 72,50,000 രൂപയ്ക്കുള്ള ഇന്ത്യന് വിദേശനിര്മ്മിത കറന്സികണ്ടെത്തി. വിശദമായ ചോദ്യം ചെയ്യലില് ഈ കള്ളനോട്ടുകള് ബാബു, സജിന് എന്നിവര്ക്ക് കൈമാറുന്നതിന്മജീദ്, റാഫി എന്നിവര് ചേര്ന്ന് കൊടുത്തുവിട്ടതാണെന്ന് അറിയിച്ചു. മുഹമ്മദ് അല്ഷാദിന്റെവെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില് അബ്ദുള് മാലിക്, സജിന്, നൗഷാദ് എന്നിവരെ ഡയറക്ടറേറ്റ് ഓഫ്റവന്യൂ ഇന്റലിജന്സ് അധികൃതര് എയര്പോര്ട്ടിന് പുറത്തുനിന്നും അറസ്റ്റുചെയ്തു.
കേസ് രജിസ്റ്റര് ചെയ്തു. ഈ കേസ് 2009 ഫെബ്രുവരി 12ന് ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച്പാലക്കാട് യൂണിറ്റില് അന്വേഷണം നടത്തിവരികയാണ്.
ഈ കേസില് 9 പ്രതികള് ഉള്പ്പെട്ടിട്ടുള്ളതായി വെളിവായിട്ടുണ്ട്. അതില് 8 പ്രതികളെ അറസ്റ്റുചെയ്തു.അബ്ദുള് മജീദ് എന്നയാളെ ഇനി അറസ്റ്റ്ചെയ്യേണ്ടതായുണ്ട്. ഇയാളാണ് ഇന്ത്യയിലേക്ക് വ്യാജകറന്സികള്കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയെന്ന് സംശയിക്കുന്നുണ്ട്. ഈ കേസിലെ പ്രതികള് എറണാകുളം,തൃശ്ശൂര്, മലപ്പുറം, പാലക്കാട് സ്വദേശികളാണ്. അറസ്റ്റിലായ മുഹമ്മദ് റാഫിയുടെ വെളിപ്പെടുത്തലില്പാക്കിസ്ഥാന്കാരനായ ഇബ്രാഹിംഭായി എന്നയാളാണ് റാസല് ഖൈമയിലെ വ്യാജ ഇന്ത്യന് കറന്സിവിതരണക്കാരന് എന്ന് വെളിവായിട്ടുണ്ട്. ക്രൈബ്രാഞ്ച് വിഭാഗം അന്വേഷിച്ചുവരുന്ന മറ്റൊരു കള്ളനോട്ട്കേസില് ഉള്പ്പെട്ടതും കൊളംബോയില് നിന്നും നെടുമ്പാശ്ശേരിയിലേക്ക് കൊണ്ടുവന്നതുമായ 19,99,500രൂപയുടെ വ്യാജ ഇന്ത്യന് കറന്സികള് ദുബായില് നിന്നും മുഹമ്മദ് റാഫിയാണ് കൊടുത്തുവിട്ടതെന്ന്വെളിവായിട്ടുണ്ട്. ഈ രണ്ട് കള്ളനോട്ടുകേസുകള്ക്കും അന്താരാഷ്ട്ര ശൃംഖലയുമായി ബന്ധമുള്ളതിനാല്ഇവയുടെ അന്വേഷണം എന്ഐഎയെയോ സിബിഐയെയോ ഏല്പ്പിക്കുന്നതാണ് ഉചിതമെന്ന്അറിയിച്ചുകൊണ്ട് ക്രൈംബ്രാഞ്ച് ശുപാര്ശകത്ത് അയച്ചിട്ടുണ്ടെങ്കിലും അത് സംബന്ധിച്ച്തീരുമാനമായിട്ടില്ല, ഉമ്മന്ചാണ്ടി വ്യക്തമാക്കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ