2011, സെപ്റ്റംബർ 27, ചൊവ്വാഴ്ച

മിശ്ര കമ്മീഷന് റിപ്പോര്ട്ട് ദേശീയ ദുരന്തമെന്ന്

കോട്ടയം: രംഗനാഥമിശ്ര കമ്മീഷന് റിപ്പോര്ട്ട് ദേശീയ ദുരന്തമാണെന്ന് കെ.പി.എം.എസ്സംസ്ഥാന ജനറല് സെക്രട്ടറി കെ.എന്.നീലകണ്ഠന് മാസ്റ്റര് പറഞ്ഞു. റിപ്പോര്ട്ട്തള്ളിക്കളയണമെന്നും പട്ടികജാതി- പട്ടികവര്ഗ്ഗ വിഭാഗങ്ങളോട് കേന്ദ്ര-സംസ്ഥാനസര്ക്കാര് പുലര്ത്തുന്ന വിവേചനം അവസാനിപ്പക്കുക എന്നീ ആവശ്യങ്ങള് ഉന്നയിച്ച്സംസ്ഥാന വ്യാപകമായി കേന്ദ്രസര്ക്കാര് ഓഫീസുകളിലേക്ക് നടത്തുന്ന മാര്ച്ചിണ്റ്റെഭാഗമായി കോട്ടയം ഹെഡ്പോസ്റ്റോഫീസിലേക്ക് സാമൂഹ്യനീതി കര്മ്മസമിതിയും ഹിന്ദുഐക്യവേദിയുടേയും നേതൃത്വത്തില് നടന്ന മാര്ച്ചും ധര്ണ്ണയും ഉദ്ഘാടനം ചെയ്ത്സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടികജാതി വിഭാഗത്തിണ്റ്റെ ഉന്മൂലനാശംനടത്താന് ഇണ്റ്റര് ചര്ച്ച് കൌണ്സില് നടത്തുന്ന നീക്കമാണ് മിശ്ര കമ്മീഷന് റിപ്പോര്ട്ടിന്പിന്നില് എന്നും ക്രൈസ്തവ സമൂഹത്തല് ജാതീയ ഉച്ചനീചത്വം ഭീഭത്സമായിനിലനില്ക്കുമ്പോള് പട്ടികജാതി വിഭാഗങ്ങളെ അവശരായി കാണാനുള്ള വിവേചനം മതംമാറ്റം ലക്ഷ്യം വച്ച് കൊണ്ട് മാത്രം ആണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. കേരള ചേരമര്ഹിന്ദു മഹാസഭ സംസ്ഥാന ജനറല് സെക്രട്ടറി പള്ളം.പി.ജെ അദ്ധ്യക്ഷത വഹിച്ചയോഗത്തില് ഹിന്ദു ഐക്യവേദി സംസ്ഥാന സഹസംഘടനാ സെക്രട്ടറി കെ.ആര്.കണ്ണന്മുഖ്യപ്രഭാഷണം നടത്തി. കേരള ചേരമര് സര്വ്വീസ് സൊസൈറ്റി സംസ്ഥാന ജനറല്സെക്രട്ടറി കെ.റ്റി.ഭാസ്കരന്, കേരള പരവര് ആണ്റ്റ് ഭരതര് സര്വ്വീസ് സൊസൈറ്റിസംസ്ഥാന പ്രസിഡണ്റ്റ് എന്.ജെ.നാരായണന്, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറിആര്.എസ്.അജിത്കുമാര്, കേരള വേലന് മഹാസഭ സംസ്ഥാന പ്രസിഡണ്റ്റ്പി.ആര്.ശിവരാജന്, കേരള പണ്ഡിതര് മഹാസഭ സംസ്ഥാന ജനറല് സെക്രട്ടറിഅനില്കുമാര്, എ.കെ.സി.എച്ച്.എം.എസ് സംസ്ഥാന വൈ.പ്രസിഡണ്റ്റ് തമ്പി പട്ടശ്ശേരില്,ഹിന്ദു ഐക്യവേദി ജില്ലാ ജനറല് സെക്രട്ടറി ശ്രീകാന്ത് തിരുവഞ്ചൂറ്, ജില്ലാ സംഘടനാസെക്രട്ടറി എം.വി.ഉണ്ണികൃഷ്ണന്, സെക്രട്ടറി പി.പി,രണരാജന്, ജില്ലാ ട്രഷറര് പ്രകാശ്കുമ്മനം, രാജു തുരുത്തി, രാജേഷ് നട്ടാശ്ശേരി, അരവിന്ദാക്ഷന് നായര്, അനില്കുമാര്കറുകച്ചാല്, എ.ആര്.അജിത്, പ്രമോദ് മാടപ്പള്ളി, മോഹന് ദാസ് പയ്യപ്പാടി,ഹരിലാല്,ആര്.സാനു,ആര്.രാജീവ്,ഡി.ശശികുമാര്,കുമ്മനം രവി, ഇ.കെ.കൃഷണന്,ഇ.കെ.ജി.നായര് എന്നിവര് സംസാരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ