കോഴഞ്ചേരി: സ്വകാര്യ ധനകാര്യസ്ഥാപനമായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡിന്റെ മാനേജ്മെന്റ് ജീവനക്കാര്‍ക്ക് ഡ്രസ്കോഡ് ഏര്‍പ്പെടുത്തിക്കൊണ്ട് പുറത്തിറക്കിയ ഹിന്ദുവിരുദ്ധ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്.ബിജു ആവശ്യപ്പെട്ടു.കോഴഞ്ചേരിയിലുള്ള മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ഹെഡ് ഓഫീസിലേക്ക് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുത്തുറ്റ് ഫിന്‍കോര്‍പ്പ് എക്സിക്യൂട്ടീവ് സെക്രട്ടറി ഷൈനി തോമസിന്റെ പേരില്‍ പുറത്തിറങ്ങിയ സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങള്‍ ഹിന്ദുവിരുദ്ധവും ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന പൗരാവകാശങ്ങളുടെ നഗ്നമായ നിഷേധമാണ്.
മുത്തൂറ്റ് ഫിന്‍കോര്‍പ്പിലെ ജീവനക്കാര്‍ക്കായി പുറത്തിറക്കിയ സര്‍ക്കുലറില്‍ ചന്ദനക്കുറി തൊടുന്നതിനും മുല്ലപ്പൂചൂടുന്നതിനും സിന്ദൂരക്കുറി തൊടുന്നതിനും , മംഗല്യവതികള്‍ സീമന്തരേഖയില്‍ സിന്ദൂരം ചാര്‍ത്തുന്നതും വിലക്കിയിരിക്കുന്നു. ഭാരതീയ സംസ്ക്കാരത്തേയും ഹിന്ദു ആചാരങ്ങളേയും പരസ്യമായി അവഹേളിക്കുകയാണ് മുത്തൂറ്റ് മാനേജ്മെന്റ് ഇതിലൂടെ ചെയ്യുന്നത്. മതമൗലികവാദപ്രസ്ഥാനങ്ങളുടെ ഫത്വകളെ വെല്ലുന്ന സര്‍ക്കുലര്‍ പിന്‍വലിച്ച് മൂത്തൂറ്റ് ഫിന്‍കോര്‍പ്പ് മാനേജ്മെന്റ് കേരളീയ സമൂഹത്തോട് മാപ്പുപറയണം. സര്‍ക്കുലര്‍ പിന്‍വലിക്കാത്തപക്ഷം ദേശവ്യാപക പ്രക്ഷോഭത്തിന് ഹിന്ദു ഐക്യവേദി നേതൃത്വം നല്‍കുമെന്ന് ഇ.എസ്.ബിജു പറഞ്ഞു.
ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് അമ്പോറ്റി കോഴഞ്ചേരി, ജില്ലാ സംഘടനാ സെക്രട്ടറി കെ.പി.സോമന്,ജില്ലാ സെക്രട്ടറി കെ.അജികുമാര്‍, ജി.രജീഷ്, പി.എന്‍.രഘൂത്തമന്‍നായര്‍, ഐ.കെ.രവീന്ദ്രരാജ്, വിശ്വഹിന്ദുപരിഷത്ത് ജില്ലാ സെക്രട്ടറി കെ.എം.അയ്യപ്പന്‍കുട്ടി, ആര്.എസ്.എസ് ശബരിഗിരി ജില്ലാ കാര്യവാഹ് പി.ആര്.രാധാകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.
ധര്‍ണ്ണയ്ക്ക് മുന്നോടിയായി കോഴഞ്ചേരി ടൗണില്‍ നടന്ന പ്രകടനത്തിന് വി.ജി.ശ്രീകാന്ത്, പി.ആര്.മണിയന്, ഗോപാലകൃഷ്ണന്, എന്‍.കെ.നന്ദകുമാര്‍, എം.ആര്.സതീഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ