2011, സെപ്റ്റംബർ 29, വ്യാഴാഴ്ച
എംഎല്‍എയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച്
ഭക്തിയുടെ നിറവില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കം
ശബരിമല സുരക്ഷക്ക് മാന്വല്‍ തയ്യാറാക്കും: ദേവസ്വം മന്ത്രി
ശബരിമലയില്‍ മാസപൂജാവേളയിലും കാര്‍ഡിയോളജി സെന്ററുകള്‍ പ്രവര്‍ത്തനം തുടങ്ങി
മുത്തൂറ്റ് ഗ്രൂപ്പിറക്കിയ ഹിന്ദുവിരുദ്ധ സര്‍ക്കുലര്‍ ഉടന്‍ പിന്‍വലിക്കണം: വിഎച്ച്പി
മുത്തൂറ്റ് ഫിന് കോര്‍പ്പ് ഹിന്ദുവിരുദ്ധ സര്‍ക്കുലര്‍ പിന്‍വലിച്ച് മാപ്പുപറയണം: ഹിന്ദു ഐക്യവേദി
2011, സെപ്റ്റംബർ 27, ചൊവ്വാഴ്ച
സംവരണാനുകൂല്യം തട്ടിപ്പറിക്കുന്ന മിശ്ര കമ്മീഷന് റിപ്പോര്‍ട്ട് തള്ളണം: കുമ്മനം
അടിച്ചമര്‍ത്തപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്ത ഹിന്ദു പിന്നോക്ക വിഭാഗങ്ങള്അനുഭവിക്കുന്ന സംവരണ ആനുകൂല്യങ്ങള്‍ തട്ടിത്തെറിപ്പിക്കുന്ന രംഗനാഥമിശ്രകമ്മീഷന്‍ റിപ്പോര്ട്ട്സര്ക്കാര് തള്ളിക്കളയണം. കോളേജുകള്‍ക്കും മറ്റും ന്യൂനപക്ഷപദവി നല്കുമ്പോള്പട്ടികജാതിക്കാര്ക്ക് അവിടെ പഠിക്കാന്‍ അവസരം നഷ്ടപ്പെടുകയാണ്. സാമൂഹ്യ പ്രതിബദ്ധത എല്ലാഹിന്ദുക്കള്‍ക്കും ഉണ്ടാകണം. അതിനുവേണ്ടിയാണ് ഇത്തരം സമരങ്ങള്‍ നടത്തുന്നതെന്നുംപട്ടികജാതിക്കാരുടെ നിലനില്‍പ്പിന് ഭീഷണിയായ ഈ വിഷയത്തില്‍ എല്ലാ ഹിന്ദുക്കളും ഒറ്റക്കെട്ടായിമുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പൊതുവായ വിഷയങ്ങളില്‍ ഒന്നിച്ചുനിന്നുകൊണ്ട് ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ ഹിന്ദുസമൂഹം തയ്യാറാകണം. സംവരണം ആവശ്യപ്പെടുന്ന ക്രൈസ്തവസഭയും മുസ്ലീം മതമേധാവികളുംമതംമാറിവരുന്നവര്ക്ക് അവരുടെ സ്ഥാപനങ്ങളില്‍ എത്രശതമാനം സംവരണം നല്കുന്നുണ്ടെന്ന്വ്യക്തമാക്കണം. ഞങ്ങളുടെ മതത്തില്‍ ജാതിയില്ലെന്ന് കോടതിയില്‍ ബോധിപ്പിച്ച മതനേതാക്കള്തന്നെജാതിയുടെ പേരിലുള്ള ആനുകൂല്യത്തിന് വിടുപണി ചെയ്യുകയാണ്.
മതപ്രീണനവും ന്യൂനപക്ഷ പ്രീണനവും നടത്തുന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് ഇതെന്ന്മാര്ച്ച് ഉദ്ഘാടനം ചെയ്ത കെപിഎംഎസ് സംസ്ഥാന സെക്രട്ടറി തുറവൂര്‍ സുരേഷ് പറഞ്ഞു.നൂറ്റാണ്ടുകളായി അവഗണന അനുഭവിക്കുന്ന പട്ടികസമൂഹത്തെ മതേതര പാര്‍ട്ടികള്‍ എല്ലാവരുംചേര്‍ന്ന് അവഗണിക്കുകയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഉള്ളത് മതപ്രീണനം മാത്രമാണ്. ഇത്തരംപാര്ട്ടികള് ക്രൈസ്തവ കോര്‍പ്പറേറ്റ് മാനേജ്മെന്റുകളുടെ പണം കൈപ്പറ്റി പട്ടികജാതിക്കാരെഅവഗണിക്കുകയാണ്. ഹൈന്ദവസമൂഹം സംഘടിത വോട്ടുബാങ്കായി മാറാന്‍ പോവുകയാണെന്നുംതുറവൂര് സുരേഷ് കൂട്ടിച്ചേര്‍ത്തു.
പടന്നമഹാസഭ ഏകോപനസമിതി ജനറല്‍ കണ്‍വീനര്‍ കൃഷ്ണന്‍കുട്ടി, എഴുത്തച്ഛന്സമാജംസംസ്ഥാന പ്രസിഡണ്ട് കെ.ജി.അരവിന്ദാക്ഷന്, കേരള വേട്ടുവമഹാസഭ ജില്ലാപ്രസിഡണ്ട്പി.കെ.കൃഷ്ണന്‍കുട്ടി, ഹിന്ദുഐക്യവേദി ജില്ലാപ്രസിഡണ്ട് അഡ്വ.രമേഷ്കൂട്ടാല, പി.കെ.രാജന്,പി.സുധാകരന് എന്നിവര്‍ സംസാരിച്ചു. തെക്കെഗോപുരനടയില്‍ നിന്നുമാണ് പ്രകടനം ആരംഭിച്ചത്.
പാക്കിസ്ഥാനില്‍ അടിച്ച ഇന്ത്യന്‍ കറന്‍സി കേരളത്തില്‍ വ്യാപകം: മുഖ്യമന്ത്രി
നെടുമ്പാശ്ശേരി, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ പാക് നിര്മ്മിതഇന്ത്യന് കറന്‍സി പിടിച്ചെടുത്തിരുന്നു. ഹോസ്ദുര്‍ഗ്ഗ്, മഞ്ചേശ്വരം, മാള, പെരിന്തല്‍മണ്ണ, തളിപ്പറമ്പ്,അമ്പലമേട്, കോതമംഗലം പോലീസ് സ്റ്റേഷനുകളിലും പാക്നിര്‍മ്മിത കറന്‍സി പിടിച്ചെടുത്ത കേസുകള്‍ ഉണ്ട്.എല്ലാ കേസുകളിലും ഒരേ നമ്പരിലുള്ള കറന്‍സിയാണ് പിടിച്ചെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാവിന്റെ ആവശ്യപ്രകാരം സഭയില്‍ പ്രത്യേക പരാമര്‍ശനം നടത്തുകയായിരുന്നു മുഖ്യമന്ത്രി.കള്ളനോട്ടുകേസുകള്ക്ക് അന്താരാഷ്ട്ര ശൃംഖലയുമായി ബന്ധമുള്ളതിനാല്‍ എഐഎയോ സിബിഐയോഅന്വേഷിക്കണമെന്ന് ക്രൈബ്രാഞ്ച് ശുപാര്‍ശചെയ്തെങ്കിലും തീരുമാനം എടുത്തിട്ടില്ലെന്നും ഉമ്മന്‍ചാണ്ടിപറഞ്ഞു.
ആഗസ്റ്റ് 16ന് റാസല്‍ ഖൈമയില്‍ നിന്നും കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിയ വിമാനത്തില്പാക്കിസ്ഥാനില്നിന്നും റാസല്‍ഖൈമ വഴി വന്ന മുഹമ്മദ് അല്‍ഷാദ് എന്ന യുവാവിനെ ബ്യൂറോ ഓഫ് റവന്യൂഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ തടഞ്ഞുനിര്‍ത്തി പരിശോദിച്ചതില്‍ 500 രൂപ നോട്ടിന്റെ101 കെട്ടുകളും 100രൂപ നോട്ടിന്റെ 22 കെട്ടുകളും ഉള്‍പ്പെടെ 72,50,000 രൂപയ്ക്കുള്ള ഇന്ത്യന്‍ വിദേശനിര്‍മ്മിത കറന്സികണ്ടെത്തി. വിശദമായ ചോദ്യം ചെയ്യലില്‍ ഈ കള്ളനോട്ടുകള്‍ ബാബു, സജിന്‍ എന്നിവര്‍ക്ക് കൈമാറുന്നതിന്മജീദ്, റാഫി എന്നിവര്‍ ചേര്‍ന്ന് കൊടുത്തുവിട്ടതാണെന്ന് അറിയിച്ചു. മുഹമ്മദ് അല്ഷാദിന്റെവെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അബ്ദുള്‍ മാലിക്, സജിന്‍, നൗഷാദ് എന്നിവരെ ഡയറക്ടറേറ്റ് ഓഫ്റവന്യൂ ഇന്റലിജന്‍സ് അധികൃതര്‍ എയര്‍പോര്‍ട്ടിന് പുറത്തുനിന്നും അറസ്റ്റുചെയ്തു.
കേസ് രജിസ്റ്റര്‍ ചെയ്തു. ഈ കേസ് 2009 ഫെബ്രുവരി 12ന് ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച്പാലക്കാട് യൂണിറ്റില്‍ അന്വേഷണം നടത്തിവരികയാണ്.
ഈ കേസില്‍ 9 പ്രതികള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി വെളിവായിട്ടുണ്ട്. അതില്‍ 8 പ്രതികളെ അറസ്റ്റുചെയ്തു.അബ്ദുള്‍ മജീദ് എന്നയാളെ ഇനി അറസ്റ്റ്ചെയ്യേണ്ടതായുണ്ട്. ഇയാളാണ് ഇന്ത്യയിലേക്ക് വ്യാജകറന്സികള്കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയെന്ന് സംശയിക്കുന്നുണ്ട്. ഈ കേസിലെ പ്രതികള്‍ എറണാകുളം,തൃശ്ശൂര്‍, മലപ്പുറം, പാലക്കാട് സ്വദേശികളാണ്. അറസ്റ്റിലായ മുഹമ്മദ് റാഫിയുടെ വെളിപ്പെടുത്തലില്പാക്കിസ്ഥാന്കാരനായ ഇബ്രാഹിംഭായി എന്നയാളാണ് റാസല്‍ ഖൈമയിലെ വ്യാജ ഇന്ത്യന്‍ കറന്സിവിതരണക്കാരന് എന്ന് വെളിവായിട്ടുണ്ട്. ക്രൈബ്രാഞ്ച് വിഭാഗം അന്വേഷിച്ചുവരുന്ന മറ്റൊരു കള്ളനോട്ട്കേസില് ഉള്‍പ്പെട്ടതും കൊളംബോയില്‍ നിന്നും നെടുമ്പാശ്ശേരിയിലേക്ക് കൊണ്ടുവന്നതുമായ 19,99,500രൂപയുടെ വ്യാജ ഇന്ത്യന്‍ കറന്‍സികള്‍ ദുബായില്‍ നിന്നും മുഹമ്മദ് റാഫിയാണ് കൊടുത്തുവിട്ടതെന്ന്വെളിവായിട്ടുണ്ട്. ഈ രണ്ട് കള്ളനോട്ടുകേസുകള്ക്കും അന്താരാഷ്ട്ര ശൃംഖലയുമായി ബന്ധമുള്ളതിനാല്ഇവയുടെ അന്വേഷണം എന്‍ഐഎയെയോ സിബിഐയെയോ ഏല്‍പ്പിക്കുന്നതാണ് ഉചിതമെന്ന്അറിയിച്ചുകൊണ്ട് ക്രൈംബ്രാഞ്ച് ശുപാര്‍ശകത്ത് അയച്ചിട്ടുണ്ടെങ്കിലും അത് സംബന്ധിച്ച്തീരുമാനമായിട്ടില്ല, ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
രംഗനാഥമിശ്ര കമ്മീഷന് റിപ്പോര്‍ട്ട് നടപ്പിലാക്കരുത്
റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍ അവശവിഭാഗങ്ങള്‍ക്ക് ഇപ്പോഴുള്ള എല്ലാ പുരോഗതിയും അതോടെതടയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുമതത്തില്‍ നിന്നും മറ്റ് മതങ്ങളിലേക്ക് മതപരിവര്ത്തനംത്വരിതപ്പെടുത്തുന്നതിന് വേണ്ടിയാണ് ഈ ബില്ല് കൊണ്ടുവന്നിരിക്കുന്നതെന്നും അദ്ദേഹംകുറ്റപ്പെടുത്തി.
ഹൈക്കോടതി ജംഗ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ച് ഓള് ഇന്ത്യാ പട്ടികജാതി സംവരണ സംരക്ഷണഫോറം അധ്യക്ഷന്‍ കെ.വി. മദനന് ഉദ്ഘാടനം ചെയ്തു. ധര്‍ണ്ണയില്‍ കെപിഎംഎസ് ജില്ലാപ്രസിഡന്റ് കെ.കെ. ഗോപാലന് മാസ്റ്റര്‍, സാംബവ മഹാസഭ ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി.ഗോപിനാഥ്, ഹരിജന്‍ സമാജം ജില്ലാ സെക്രട്ടറി എം.കെ. അംബേദ്ക്കര്‍, ഭാരതീയ വേലന്‍സൊസൈറ്റി സംസ്ഥാന ഓര്‍ഗനൈസര്‍ പി.എസ്. ശശിധരന്, തെലുങ്കുചെട്ടിയാര്‍ ജില്ലാ ജോ.സെക്രട്ടറി പി.വി. രാജു, വിഎച്ച്പി വിഭാഗ് സെക്രട്ടറി എന്‍.ആര്. സുധാകരന്,ഹിന്ദുഐക്യവേദി ജില്ലാ അധ്യക്ഷന്‍ അഡ്വ. വി.എന്‍. മോഹന്‍ദാസ്, ക്യാപ്റ്റന്‍ സുന്ദരം, എം.പി.അപ്പു, കെ.പി. സുരേഷ്, കെ.പി. ആനന്ദന് എന്നിവര്‍ സംസാരിച്ചു.
മിശ്ര കമ്മീഷന് റിപ്പോര്‍ട്ട് ദേശീയ ദുരന്തമെന്ന്
മതപരിവര്‍ത്തനവും തീവ്രവാദവും പ്രോത്സാഹിപ്പിക്കുന്ന രംഗനാഥ മിശ്ര കമ്മീഷന് റിപ്പോര്‍ട്ട് തള്ളിക്കളയണം
സംവരണാനുകൂല്യം തട്ടിപ്പറിക്കുന്ന മിശ്ര കമ്മീഷന് റിപ്പോര്‍ട്ട് തള്ളണം: കുമ്മനം
തൃശൂര്‍ : പട്ടികജാതി സമൂഹം ഇന്ന് അനുഭവിക്കുന്ന അവഗണനക്ക് പരിഹാരം കാണണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് പറഞ്ഞു. സാമൂഹ്യവും സാമ്പത്തികവുമായി പിന്തള്ളപ്പെട്ട ഹിന്ദുക്കള്‍ക്ക് എല്ലാം നഷ്ടപ്പെട്ടു. സംഘടിത മതസമൂഹം എല്ലാം കവര്‍ന്നെടുക്കുകയാണ്. എല്ലാമേഖലയിലും അവരുടെ ആധിപത്യം ഉറപ്പിച്ചുകഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ ഹിന്ദു ഐക്യവേദിയുടേയും സാമൂഹ്യനീതി കര്‍മ്മസമിതിയുടേയും നേതൃത്വത്തില്‍ രംഗനാഥ മിശ്ര കമ്മീഷന് റിപ്പോര്‍ട്ട് തള്ളിക്കളയണം എന്നാവശ്യപ്പെട്ട് നടത്തിയ സ്പീഡ് പോസ്റ്റോഫീസ് മാര്‍ച്ചില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കുമ്മനം.
അടിച്ചമര്‍ത്തപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്ത ഹിന്ദു പിന്നോക്ക വിഭാഗങ്ങള്‍ അനുഭവിക്കുന്ന സംവരണ ആനുകൂല്യങ്ങള്‍ തട്ടിത്തെറിപ്പിക്കുന്ന രംഗനാഥമിശ്രകമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തള്ളിക്കളയണം. കോളേജുകള്‍ക്കും മറ്റും ന്യൂനപക്ഷപദവി നല്കുമ്പോള് പട്ടികജാതിക്കാര്‍ക്ക് അവിടെ പഠിക്കാന്‍ അവസരം നഷ്ടപ്പെടുകയാണ്. സാമൂഹ്യ പ്രതിബദ്ധത എല്ലാ ഹിന്ദുക്കള്‍ക്കും ഉണ്ടാകണം. അതിനുവേണ്ടിയാണ് ഇത്തരം സമരങ്ങള്‍ നടത്തുന്നതെന്നും പട്ടികജാതിക്കാരുടെ നിലനില്‍പ്പിന് ഭീഷണിയായ ഈ വിഷയത്തില്‍ എല്ലാ ഹിന്ദുക്കളും ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പൊതുവായ വിഷയങ്ങളില്‍ ഒന്നിച്ചുനിന്നുകൊണ്ട് ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ ഹിന്ദു സമൂഹം തയ്യാറാകണം. സംവരണം ആവശ്യപ്പെടുന്ന ക്രൈസ്തവസഭയും മുസ്ലീം മതമേധാവികളും മതംമാറിവരുന്നവര്ക്ക് അവരുടെ സ്ഥാപനങ്ങളില്‍ എത്രശതമാനം സംവരണം നല്‍കുന്നുണ്ടെന്ന് വ്യക്തമാക്കണം. ഞങ്ങളുടെ മതത്തില്‍ ജാതിയില്ലെന്ന് കോടതിയില്‍ ബോധിപ്പിച്ച മതനേതാക്കള്‍തന്നെ ജാതിയുടെ പേരിലുള്ള ആനുകൂല്യത്തിന് വിടുപണി ചെയ്യുകയാണ്.
മതപ്രീണനവും ന്യൂനപക്ഷ പ്രീണനവും നടത്തുന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് ഇതെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത കെപിഎംഎസ് സംസ്ഥാന സെക്രട്ടറി തുറവൂര്‍ സുരേഷ് പറഞ്ഞു. നൂറ്റാണ്ടുകളായി അവഗണന അനുഭവിക്കുന്ന പട്ടികസമൂഹത്തെ മതേതര പാര്‍ട്ടികള്‍ എല്ലാവരും ചേര്‍ന്ന് അവഗണിക്കുകയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഉള്ളത് മതപ്രീണനം മാത്രമാണ്. ഇത്തരം പാര്‍ട്ടികള്‍ ക്രൈസ്തവ കോര്‍പ്പറേറ്റ് മാനേജ്മെന്റുകളുടെ പണം കൈപ്പറ്റി പട്ടികജാതിക്കാരെ അവഗണിക്കുകയാണ്. ഹൈന്ദവസമൂഹം സംഘടിത വോട്ടുബാങ്കായി മാറാന്‍ പോവുകയാണെന്നും തുറവൂര്‍ സുരേഷ് കൂട്ടിച്ചേര്‍ത്തു.
പടന്നമഹാസഭ ഏകോപനസമിതി ജനറല്‍ കണ്‍വീനര്‍ കൃഷ്ണന്‍കുട്ടി, എഴുത്തച്ഛന്‍സമാജം സംസ്ഥാന പ്രസിഡണ്ട് കെ.ജി.അരവിന്ദാക്ഷന്, കേരള വേട്ടുവമഹാസഭ ജില്ലാപ്രസിഡണ്ട് പി.കെ.കൃഷ്ണന്‍കുട്ടി, ഹിന്ദുഐക്യവേദി ജില്ലാപ്രസിഡണ്ട് അഡ്വ.രമേഷ്കൂട്ടാല, പി.കെ.രാജന്, പി.സുധാകരന് എന്നിവര്‍ സംസാരിച്ചു. തെക്കെഗോപുരനടയില്‍ നിന്നുമാണ് പ്രകടനം ആരംഭിച്ചത്.
അമ്മയുടെ പിറന്നാള്‍ ഇന്ന്
രാവിലെ 9ന് മാതാഅമൃതാനന്ദമയി ദേവി വേദിയിലെത്തി. അമ്മയ്ക്ക് അകമ്പടിയായി അമൃതവിശ്വവിദ്യാപീഠത്തിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന മോഹിനിയാട്ടം ഉണ്ടാകും. അമ്മയുടെ പാദപൂജയ്ക്ക് സന്യാസി ശ്രേഷ്ഠര്‍ നേതൃത്വം നല്‍കും. പിറന്നാള്‍ വേളയിലും പുതിയ പദ്ധതികള്‍ക്ക് അമ്മ തുടക്കം കുറിക്കും.
അമൃത സാന്ത്വനം എന്ന പേരില്‍ നടപ്പാക്കുന്ന ഹോംനേഴ്സ് പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് മഹാരാഷ്ട്ര ഗവര്‍ണര്‍ കെ. ശങ്കരനാരായണന് നിര്‍വഹിക്കും. മൂന്നു മാസം മുതല്‍ ആറു മാസം വരെ എറണാകുളം അമൃത മെഡിക്കല്‍ കോളേജില്‍ വിദഗ്ധ പരിശീലനം ലഭിച്ച പതിനായിരത്തില്പരം ഹോംനേഴ്സുമാരുടെ സേവനം വാര്‍ധക്യകാല ദുരിതമനുഭവിക്കുന്നവര്‍ക്ക് ലഭ്യമാക്കുന്നതാണ് ഈ ബൃഹദ് പദ്ധതി.
വിവര സാങ്കേതിക വിദ്യയുടെ പ്രയോജനം യുവതലമുറയ്ക്ക് ലഭ്യമാക്കുവാന്‍ ഒരുക്കുന്ന ഇ-ലേണിംഗ് (ഇ-ട്യൂഷന്) പദ്ധതി കേന്ദ്രമന്ത്രി വിലാസ് റാവു ദേശ്മുഖ് ഉദ്ഘാടനം ചെയ്യും. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് അമൃതവിശ്വവിദ്യാപീഠം കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഇ- ട്യൂഷന് പദ്ധതി ആരംഭിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച തൊഴില്‍ അവസരങ്ങളെക്കുറിച്ചും വിദ്യാഭ്യാസപദ്ധതികളെക്കുറിച്ചും ഇത് വഴി അറിയാന്‍ സാധിക്കും.
അമൃതാനന്ദമയി മഠത്തിന്റെ കീഴില്‍ രൂപീകൃതമായ ആയിരക്കണക്കിനു സന്നദ്ധ സഹായ സംഘങ്ങള്‍ക്കുവേണ്ടി അമൃതശ്രീ സുരക്ഷാ ഇന്‍ഷുറന്‍സ്, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും, മാതാഅമൃതാനന്ദമയി മഠവും സംയുക്തമായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കു നല്കുന്ന സ്കോളര്‍ഷിപ്പ് പദ്ധതിയുടെ ഉദ്ഘാടനം, അമൃതനിധിയുടെ പെന്ഷന് പദ്ധതിയുടെ വിതരണം, 25000 സ്ത്രീകള്‍ക്ക് വസ്ത്രദാനം, അന്നദാനം, നിര്‍ദ്ധനരായ സ്ത്രീകളുടെ സമൂഹവിവാഹം എന്നിവ നടത്തും.
അമൃതകീര്‍ത്തി പുരസ്കാരം എം.പി. വീരേന്ദ്രകുമാറിന് സമര്‍പ്പിക്കും. മാതൃവാണിയുടെ ജന്മദിനപ്പതിപ്പ് പ്രകാശനം, മാതാഅമൃതാനന്ദമയി മഠം പ്രസിദ്ധീകരിക്കുന്ന പുതിയ പുസ്തകങ്ങളുടെ പ്രകാശനം കൂടാതെ കൊണാര്‍ക്ക് പബ്ലിക്കേഷന്‍ പ്രസിദ്ധീകരിക്കുന്ന അമ്മയുടെ ഉപദേശങ്ങള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനവും നടത്തും. തുടര്‍ന്ന് ലക്ഷക്കണക്കിന് മക്കള്‍ക്ക് അമ്മ ദര്‍ശനവും നല്‍കും.
രണ്ടുലക്ഷം പേര്‍ക്ക് ഇരിക്കാവുന്ന പന്തലാണ് പിറന്നാള്‍ ആഘോഷത്തിനായി സജ്ജമാക്കിയിരിക്കുന്നത്.
ഭക്തജനങ്ങള്‍ക്ക് അവരവരുടെ ഇരിപ്പിടങ്ങളില്‍ തന്നെ കുടിവെള്ളം നല്‍കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. മുഴുവന്‍ ഭക്തര്‍ക്കും ഭക്ഷണം നല്‍കുന്നതിനായി ഇരുനൂറില്പരം ഭക്ഷണ കൗണ്ടറുകള്‍ ഒരുക്കിയിട്ടുണ്ട്., കൗണ്ടറുകള്‍ നിയന്ത്രിക്കുന്നത് അമൃതവിശ്വവിദ്യാപീഠത്തിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളാണ്. വിശാലമായ അന്നക്ഷേത്രം, മഠത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന വിവിധ സ്റ്റാളുകള്‍, പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സൗകര്യങ്ങള്‍, പോലീസ് എയിഡ്പോസ്റ്റുകള്, ടെലഫോണ്‍, മെഡിക്കല്‍ എയ്ഡ്, ഹെല്പ്പ്ലൈന് സംവിധാനം എന്നിവയും ഒരുക്കിയിട്ടുണ്ട്.
2011, സെപ്റ്റംബർ 20, ചൊവ്വാഴ്ച
സത്യാനന്ദ സരസ്വതി "സ്വാമിജിയെ അറിയുക" PDF ബുക്ക്
സ്വാമിജിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ "സ്വാമിജിയെ അറിയുക" എന്ന ഈ പുസ്തകം വായിക്കുക.
ഡൌണ്‍ലോഡ് ചെയ്യൂ
രംഗനാഥ മിശ്ര കമ്മീഷന് റിപ്പോര്‍ട്ട് : കോട്ടയം പോസ്റ്റ് ഓഫിസ് മാര്‍ച്ച്

2011, സെപ്റ്റംബർ 15, വ്യാഴാഴ്ച
മുത്തൂറ്റ് ഗ്രൂപ്പ് സര്‍ക്കുലര്‍ പൗരാവകാശ നിഷേധം: ഹിന്ദു ഐക്യവേദി
തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്കേതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിന് കോര്‍പ്പ് ലിമിറ്റഡ് എക്സിക്യൂട്ടീവ് സെക്രട്ടറിയുടെ പേരില്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ ഹിന്ദുവിരുദ്ധവും പൗരാവകാശ നിഷേധവുമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു ആരോപിച്ചു.
ഹിന്ദുവിരുദ്ധമായ താലിബാന് മോഡല്‍ സര്‍ക്കുലര്‍ മുത്തൂറ്റ് കമ്പനി പിന്‍വലിച്ച് കേരളീയ സമൂഹത്തോട് മാപ്പു പറയണം. കുറിതൊടുന്നതും മംഗല്യവതികള്‍ സീമന്തരേഖയില്‍ സിന്ദൂരം ചാര്‍ത്തുന്നതും സംസ്കാരത്തിന്റെയും ആചാരത്തിന്റെയും ഭാഗമാണ്. ഹിന്ദു സമൂഹം എന്നും പവിത്രമായി കാത്തു സൂക്ഷിക്കുന്ന ധാര്‍മിക മൂല്യങ്ങളെയും തത്ത്വങ്ങളെയും വിവേചനപരമായി കാണുന്ന മുത്തൂറ്റ് ഗ്രൂപ്പിന്റെ ഈ നടപടിയിലൂടെ നാടിന്റെ സംസ്കാരത്തെ തന്നെയാണ് വെല്ലുവിളിക്കുന്നതെന്നും ഇ.എസ് ബിജു പറഞ്ഞു