കേരളകൌമുദിയില്‍ നിന്ന്
തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്ര അറകളിലെ സഹസ്രകോടികളുടെ സ്വര്‍ണം, വെള്ളി, അമൂല്യ രത്നക്കല്ലുകള്‍ എന്നിവ ക്ഷേത്ര സ്വത്താകയാല് സുരക്ഷിത സ്ഥാനത്ത് സൂക്ഷിക്കുകയും ഹിന്ദുക്കളുടെ പൊതു ക്ഷേമത്തിന് ഉപയോഗപ്പെടുത്തുകയും വേണമെന്ന് ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു.
എണ്ണിത്തിട്ടപ്പെടുത്തിയവ സര്‍ക്കാരിലേക്കു മുതല്‍ക്കൂട്ടാന്‍ നടത്തുന്ന ഏതൊരു ശ്രമത്തെയും സര്‍വശക്തിയുമുപയോഗിച്ച് ഹിന്ദുക്കള്‍ എതിര്‍ക്കും. അന്തര്‍ദേശീയ തലത്തില്‍ ശ്രീപദ്മനാഭ ഹിന്ദു യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നതിനെക്കുറിച്ച് അധികൃതര്‍ ചര്‍ച്ചകള്‍ ആരംഭിക്കണമെന്നും കുമ്മനം രാജശേഖരന് അഭിപ്രായപ്പെട്ടു.
ക്ഷേത്രത്തിന്റെ സംരക്ഷണച്ചുമതല പട്ടാളത്തെ ഏല്‍പ്പിക്കണമെന്ന് പദ്മനാഭസ്വാമി ടെമ്പിള്‍ എംപ്ളോയീസ് യൂണിയന് ആവശ്യപ്പെട്ടു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ