2011, ജൂൺ 2, വ്യാഴാഴ്‌ച

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണം

അല്‍ ഖായിദയുടെ കേരള ഘടകമാണ് പോപ്പുലര്‍ ഫ്രണ്ട് എന്നുസംശയിക്കുന്ന സാഹചര്യത്തില്‍ ഈ സംഘടനയെ നിരോധിക്കണമെന്നു ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.

ഫ്രാന്‍സില്‍ പിടിയിലായ അല്‍ ഖായിദ പ്രവര്‍ത്തകനായ മധുര സ്വദേശി മുഹമ്മദ്‌ നിയാസ്‌ ആണ് അധ്യാപകന്റെ കൈവെട്ടുകേസില്‍ സാമ്പത്തിക പിന്തുണ നല്‍കിയത് എന്ന വെളിപ്പെടുത്തലും രാഷ്ട്ര സുരക്ഷയെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണ്.

പോപ്പുലര്‍ ഫ്രണ്ടിന്റെ കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങളെക്കുറിച്ചും വൈദേശിക, ഭീകര സംഘടനാബന്ധം സംബന്ധിച്ചും ഉന്നതതല അന്വേഷണം വേണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി, ഇ. എസ്. ബിജു, സംസ്ഥാന സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗവറാം എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കൈവെട്ടുകേസുമായി ബന്ധപ്പെട്ട് നല്‍കപ്പെട്ട എല്ലാ മൊഴികളും പുനഃപരിശോധിക്കുകയും എല്ലാ പ്രതികളെയും വീണ്ടും ചോദ്യം ചെയ്യാനാമെന്നും നേതാക്കള്‍ പറഞ്ഞു.


(മലയാള മനോരമ, മാതൃഭുമി - 1-ജൂണ്‍-2011 )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ