2016, ജൂൺ 8, ബുധനാഴ്‌ച

കെ.റ്റി. ഭാസ്‌ക്കരന്‍ : അധഃസ്ഥിതവര്‍ഗ്ഗത്തിന്‍റെ കാവലാള്‍

അനുസ്മരണം

കെ.റ്റി. ഭാസ്‌ക്കരന്‍ : 
അധഃസ്ഥിതവര്‍ഗ്ഗത്തിന്‍റെ കാവലാള്‍


കേരളത്തിലെ അധഃസ്ഥിത സമൂഹത്തിന്റെ ഉന്നമനത്തിനുവേണ്ടി നവോത്ഥാന നായകന്മാരുടെ പാത പിന്തുടര്‍ന്നുകൊണ്ട് അക്ഷീണം യത്‌നിച്ച പ്രവര്‍ത്തകനായിരുന്നു കെ.റ്റി. ഭാസ്‌ക്കരന്‍ സാര്‍ എന്ന ഭാസ്‌ക്കരേട്ടന്‍.  കലാലയ വിദ്യാഭ്യാസ കാലഘട്ടത്തില്‍ തന്നെ സാമൂഹിക സാംസ്‌ക്കാരിക രംഗങ്ങളില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചു.  അതോടൊപ്പം തന്നെ സാമുദായിക പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനാകുകയും ചെയ്തു.  മാതൃകാ അദ്ധ്യാപകന്‍, എഴുത്തുകാരന്‍, സംഘാടകന്‍ എന്നീ നിലകളിലെല്ലാം പ്രാഗത്ഭ്യം തെളിയിച്ച വ്യക്തിയായിരുന്നു അദ്ദേഹം.  
കേരളാ ചേരമര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ വിവിധ ചുമതലകള്‍ വഹിക്കുകയും ഇരുപത് വര്‍ഷക്കാലമായി അതിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചുവരികയുമായിരുന്നു.  അതോടൊപ്പം, ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് എന്നീ ചുമതലകളും വഹിച്ചിരുന്നു.  കേരളത്തിലെ ഹൈന്ദവ സമൂഹത്തിനെതിരെയുള്ള എല്ലാ സമരമുഖങ്ങളിലും മുന്‍നിരയിലുണ്ടായിരുന്നു.  ഹിന്ദു അവകാശ പത്രിക തയ്യാറാക്കുന്നതിലും ഗവണ്‍മെന്റുമായിട്ടുള്ള ചര്‍ച്ചകളിലും അദ്ദേഹം ഗണ്യമായ പങ്കുവഹിച്ചിരുന്നു.  
ഹിന്ദു ഐക്യവേദിയുടെ ഒന്നാം സംസ്ഥാന സമ്മേളനം മുതല്‍ 13-ാം സംസ്ഥാന സമ്മേളനം വരെ നടന്നിട്ടുള്ള ഹിന്ദു നേതൃ സമ്മേളനങ്ങളിലും നിറ സാന്നിദ്ധ്യമായിരുന്നു.  ഹൈന്ദവ ഐക്യത്തിന്റെ ആവശ്യകതയും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങള്‍ ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന വിഷമതകള്‍ എല്ലാവരേയും ബോധ്യപ്പെടുത്തുന്നതിലും സ്വസമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിലും അദ്ദേഹം ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്.  മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയാലുള്ള അപകടങ്ങളെക്കുറിച്ച് വിവിധ സംഘടനകളുമായി ആശയവിനിമയം നടത്തുവാനും അവരെ ബോധ്യപ്പെടുത്തുവാനും സജ്ജരാക്കുവാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.  മാറാട് മുതല്‍ അരിപ്പ ഭൂസമരം വരെയുള്ള എല്ലാ സമരങ്ങളിലും അദ്ദേഹം മുന്‍നിരയിലുണ്ടായിരുന്നു.  
ഇന്ദിരാ ആവാസ് യോജന കേരളാ സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെതിരെ ശക്തമായ നിലപാടെടുക്കുകയും അത് റദ്ദുചെയ്യുകയും ചെയ്തു.  ഹിന്ദു അവകാശ പത്രിക തയ്യാറാക്കുന്നതിലും അതുമായി ബന്ധപ്പെട്ട് കേരളാ ഗവണ്‍മെന്റുമായി നടന്ന ചര്‍ച്ചയിലും അദ്ദേഹം മുന്‍നിരക്കാരനായിരുന്നു.  കേരളാ സര്‍ക്കാരുമായുള്ള ഹിന്ദു അവകാശപത്രികയിന്മേലുള്ള ചര്‍ച്ചയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റൈഫന്റും സ്‌കോളര്‍ഷിപ്പും വര്‍ദ്ധിപ്പിക്കുന്നതില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിലെ പട്ടികജാതി വകുപ്പ് മന്ത്രി കാണിച്ച വിമുഖതയ്‌ക്കെതിരെ വളരെ രൂക്ഷമായ ഭാഷയില്‍ അദ്ദേഹത്തെ വിമര്‍ശിച്ചു.  തത്ഫലമായി കേരളാ ഗവണ്‍മെന്റ് സ്റ്റൈഫന്റും സ്‌കോളര്‍ഷിപ്പും വര്‍ദ്ധിപ്പിക്കുവാന്‍ തീരുമാനമെടുക്കുകയും ചെയ്തു.  
കേരള ചേരമര്‍ സംയുക്ത സമരസമിതി ചെയര്‍മാന്‍, പട്ടികജാതി-വര്‍ഗ്ഗ കോ-ഓര്‍ഡിനേഷന്‍ ചെയര്‍മാന്‍ എന്നീ ചുമതലകളില്‍ നിന്നുകൊണ്ട് ആ സംഘടനകളുടെ ഐക്യം ഊട്ടിയുറപ്പിക്കാന്‍ അനവരതം പ്രയത്‌നിച്ചു.  സാമൂഹ്യ സമരസതയുടെ സന്ദേശം ദളിത് പിന്നോക്ക സമുദായങ്ങളില്‍ എത്തിക്കാനും പിന്നീട് സംഘപ്രസ്ഥാനങ്ങളോട് തോളോട് തോള്‍ ചേര്‍ന്നുനിന്നുകൊണ്ട് പ്രവര്‍ത്തിക്കുവാനും അദ്ദേഹം മുന്നോട്ടുവന്നു.  
തിരിച്ചറിയപ്പെടാന്‍ വൈകിപ്പോയ സംഘടനയാണ് രാഷ്ട്രീയ സ്വയം സേവക സംഘം എന്ന് അദ്ദേഹം വേദനയോടെ പറഞ്ഞു. സംഘത്തിന് എതിരായുള്ള പ്രചരണങ്ങള്‍ എന്നെയും എന്റെ സമൂഹത്തെയും തെറ്റിദ്ധരിപ്പിച്ചിരുന്നു.  സംഘത്തെക്കുറിച്ച് തങ്ങള്‍ മനസ്സിലാക്കിയിരുന്നുവെങ്കില്‍ അത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും പൊതു ഹിന്ദു സമൂഹത്തിനും ഗുണകരമായിരുന്നേനെ എന്ന് അദ്ദേഹം പലപ്പോഴും അഭിപ്രായപ്പെട്ടിരുന്നു.  ഹൈന്ദവ ഐക്യത്തിന്റെ അനിവാര്യതയ്ക്കുവേണ്ടി, ദളിത് പിന്നോക്ക സംഘടനകളെ ഏകോപിപ്പിക്കുകയെന്ന പ്രയത്‌നത്തില്‍ അദ്ദേഹം ഹിന്ദു ഐക്യവേദിയുടെ കണ്ണും കാതും നാവുമായി മാറി.  
മനുഷ്യസ്‌നേഹിയായ അദ്ദേഹത്തിന്റെ അകാലവിയോഗം ഹിന്ദു ഐക്യവേദിക്ക് കനത്ത ആഘാതമാണെന്ന് മാത്രമല്ല, ദളിത് പിന്നോക്ക വിഭാഗങ്ങള്‍ക്ക് പരിഹരിക്കപ്പെടാനാവാത്ത നഷ്ടംകൂടിയാണ്.  


വി. സുശികുമാര്‍
9656617002

2016, മേയ് 15, ഞായറാഴ്‌ച

ഭാസ്കരേട്ടനെ ഓര്‍ക്കുമ്പോള്‍..!!

ഭാസ്കരേട്ടനെ ഓര്‍ക്കുമ്പോള്‍..!!ന്യൂനപക്ഷ പ്രീണനത്തിന്‍റെ സമകാലിക സമസ്യകളില്‍ ഞെരിഞ്ഞമരുന്ന പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് നിലനില്‍ക്കണമെങ്കില്‍ പരസ്പരം തിരിച്ചറിയുകയും ഐക്യപ്പെടുകയും വേണമെന്ന് ആത്മാര്‍ത്ഥതയോടെ പറയുകയും എഴുതുകയും, അതിനായി പരിശ്രമിക്കുകയും ചെയ്ത സംഘടനയായിരുന്നു ശ്രീ.കെ.ടി. ഭാസ്കരന്‍ എന്ന ഭാസ്കരേട്ടന്‍. ഹൈന്ദവ ഐക്യത്തിന്‍റെ അനിവാര്യതയെക്കുറിച്ച് ദുര്‍ബല സമൂഹങ്ങളെ ബോധ്യപ്പെടുത്തുകയും ദേശീയധാരയിലേക്ക് അവരെ അടുപ്പിച്ചുനിര്‍ത്തുകയും ചെയ്യുന്നതില്‍ ഗണ്യമായ സംഭാവനകളര്‍പ്പിച്ച മനുഷ്യ സ്നേഹികൂടിയായിരുന്നു, ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്‍റ  ശ്രീ.കെ.ടി ഭാസ്കരന്‍.
അദ്ദേഹത്തിന്‍റെ അപ്രതീക്ഷിത അകാല വിയോഗം ഹൈന്ദവ സമൂഹത്തിന്, വാക്കുകള്‍ക്കപ്പുറം, തീരാ നഷ്ടമാണെന്ന് തീര്‍ച്ചയാണ്.

അരിപ്പഭൂസമരം, മാറാട് മുതലുളള വിവിധ ഹൈന്ദവ മുന്നേറ്റ സമരങ്ങള്‍ എന്നിവയ്ക്ക് ക്രിയാത്മകമായ നേതൃത്വം നല്‍കിയ അദ്ദേഹം, അദ്ധ്യാപകന്‍, എഴുത്തുകാരന്‍, സാമൂഹ്യ/സാംസ്കാരിക പ്രവര്‍ത്തകന്‍, സംഘാടകന്‍ എന്നീ നിലകളിലും തന്‍റേതായ പാത വെട്ടിത്തുറന്നു.നിലവില്‍ കേരള ചേരമര്‍ സര്‍വ്വീസ് സൊസൈറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറിയും, കേരള പട്ടികജാതി കോണ്‍ഫെഡറേഷന്‍ ചെയര്‍മാനുമാണ്.

കേരള ചേരമര്‍ സര്‍വ്വീസ് സൊസൈറ്റി ട്രസ്റ്റ് ചെയര്‍മാന്‍, അദ്ധ്യാപക സംഘടന സംസ്ഥാന ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

തുടക്കത്തില്‍ ആര്‍.എസ്സ്.എസ്സിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിമര്‍ശന ബുദ്ധ്യാ നിരീക്ഷിച്ച അദ്ദേഹം സംഘ ശിബിരം സന്ദര്‍ശിക്കുകയും, സംഘ നേതൃത്വത്തിന്‍റെയും പ്രവര്‍ത്തകരുടെയും ലാളിത്യത്തിലും സമഭാവനയിലും ആകൃഷ്ടനാവുകയും ചെയ്തു. തുടര്‍ന്ന് സംഘ സഹയാത്രികനായിത്തീര്‍ന്ന്,  സാമൂഹ്യ നീതിക്കു വേണ്ടിയുളള പരിവാര്‍ പ്രസ്ഥാനങ്ങളുടെ സമരങ്ങളില്‍ പങ്കാളിയാവുകയും മുന്നണിപ്പോരാളിയായി നേതൃത്വത്തിലേക്ക് ഉയരുകയും ചെയ്തു.

സാമൂഹ്യ സമരസതയുടെ സന്ദേശം ദളിത്/പിന്നാക്ക സമുദായങ്ങളില്‍ എത്തിക്കുന്നതിന്, പിന്നീട് സംഘ സംഘടനകളോട് തോളോടുതോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുവാനും അദ്ദേഹം മുന്നോട്ടു വന്നു.

തിരിച്ചറിയപ്പെടാന്‍ വൈകിപ്പോയ സംഘടനയാണ് ആര്‍.എസ്സ്.എസ്സ് എന്നാണ് സംഘത്തെപ്പറ്റി അദ്ദേഹം വേദനയോടെ പറഞ്ഞത്. ആര്‍.എസ്സ്.എസ്സിനെതിരെയുളള എതിരാളികളുടെ കാലങ്ങളായുളള വ്യാജ പ്രചാരണങ്ങള്‍, ഒരു തലമുറയെത്തന്നെ തെറ്റിദ്ധരിപ്പിച്ചത്, തന്നെയും സ്വാധീനിച്ചുവെന്ന് അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. 'നേരത്തേ സംഘത്തെ തങ്ങള്‍ മനസ്സിലാക്കിയിരുന്നെങ്കില്‍ അത് പാര്‍ശ്വവത്ക്കരിക്ക പ്പെട്ടവര്‍ക്കും,പൊതുവെ ഹിന്ദു സമൂഹത്തിനും, ഗുണകരമാകുമായിരുന്നു വെന്നായിരുന്നു അദ്ദേഹത്തിന്‍റെ നിലപാട്.

രംഗനാഥമിശ്ര കമ്മീഷന്‍ ശുപാര്‍ശകള്‍ക്കു പിന്നിലെ കുടിലതകള്‍ തിരിച്ചറിയുകയും അവക്കെതിരെ, കേരള ചേരമര്‍ സര്‍വ്വീസ് സൊസൈറ്റി അടക്കമുളള ദളിത്/ പിന്നാക്ക സംഘടനകളെ ഏകോപിപ്പികയും ചെയ്യുകയെന്ന ഭഗീരഥ പ്രയത്നത്തില്‍, അദ്ദേഹം ഹിന്ദു ഐക്യവേദിയുടെ കണ്ണും കാതും നാവുമായി.മാത്രമല്ല, മിശ്ര കമ്മീഷന്‍ നിര്‍ദ്ദേശങ്ങളിലെ പോരായ്മകളും വീഴ്ചകളും,അവ നടപ്പാക്കിയാലുളള അപകടങ്ങളെയും പറ്റി വിവിധ ദളിതു സംഘടനാ നേതൃതവവുമായി വിജയകരമായ ആശയവിനിമയം നടത്തുകയും അവരുടെ പ്രസിദ്ധീകരണങ്ങളില്‍ അതേപ്പറ്റിയുളള തന്‍റെ വീക്ഷണങ്ങളും ആശയങ്ങളും ലേഖനരൂപത്തില്‍ എഴുതി ബോധവല്‍ക്കരിക്കുകയും ചെയ്തു.

ദേശീയതയെ തളളിപ്പറയുകയും ഹിന്ദുത്വത്തെ പുശ്ചിക്കുകയും ചെയ്തുകൊണ്ട്, ദളിത്/പിന്നാക്ക സമൂഹങ്ങളെ മുഖ്യധാരയില്‍ നിന്ന് അടര്‍ത്തിമാറ്റി രാഷ്ട്ര വിരുദ്ധരാക്കുന്ന ഇരുട്ടിന്‍റെ ശക്തികള്‍ക്കെതിരെ സദാ ജാഗ്രത്തായിരുന്നു അദ്ദേഹത്തിന്‍റെ വിചാരങ്ങളും പ്രവര്‍ത്തനങ്ങളും.

ഹിന്ദു ഐക്യവേദി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, ജനറല്‍ സെക്രട്ടറി എന്നീ ചുമതകളിലും അദ്ദേഹം പ്രവര്‍ത്തിച്ചു.
അദ്ദേഹത്തിന്‍റെ വിയോഗം ഹിന്ദു ഐക്യവേദിക്ക് കനത്ത ആഘാതമാണെന്നു മാത്രമല്ല,ദളിത/പിന്നാക്ക വിഭാഗങ്ങള്‍ക്കും പരിഹരിക്കാനാവാത്ത നഷ്ടമാണ്. സ്വര്‍ഗീയ ഭാസ്കരേട്ടന്‍റെ ഓര്‍മ്മകള്‍ നമുക്ക് കരുത്തുപകരട്ടെ. ആദരാഞ്ജലികള്‍.

■ ഹരികുമാര്‍ ഇളയിടത്ത്

2016, മേയ് 2, തിങ്കളാഴ്‌ച

കാലം മായ്ക്കാത്ത മുറിവുകൾക്ക് ഇന്ന് 13 വർഷം...!!

രണ്ടാം മാറാട് കലാപം 
നമ്മുടെ മനസ്സിലെ കാലം മായ്ക്കാത്ത മുറിവുകൾക്ക് ഇന്ന് 13 വർഷം

                                                             


.കോഴിക്കോട് മാറാട് വര്‍ഗ്ഗീയവാദികൾ നരനായാട്ട് നടത്തിയിട്ട് ഇന്ന് 13 വർഷം തികയുന്നു. 2003 മെയ് 2 എന്ന ദിനം കേരള ജനതക്ക് മറക്കാനാവാത്ത ഒരു ദിനം കൂടിയാണ്. വർഗീയകലാപത്തിന്റെ പുക മറ സൃഷിടിച്ചു കൊണ്ട് ആയുധ ധാരികളായ അക്രമികൾ മാറാട് കടപ്പുറം രക്തകളം ആക്കി തീർത്തപ്പോൾ ഉറ്റവരെ ഓർത്തു വിലപിക്കുന്ന ഒരു കൂട്ടം അമ്മമാരുടേയും സഹോദരങ്ങളുടെയും വാവിട്ട കരച്ചിലിന്റെ ചിത്രം ഇപ്പോഴും മലയാളികളുടെ മനസ്സുകളെ നൊമ്പരപ്പെടുത്തി മായാതെ നിൽക്കുന്നു .

ആയുധധാരികളായ അക്രമികൾ മാറാട് കടപ്പുറത്തെ മീൻ പിടുത്തക്കാരെ ആക്രമിച്ച് 9 പേരെ കൊലപ്പെടുത്തുകയും, നിരവധി പേർക്ക് പരിക്കേല്പിക്കുകയും ചെയ്ത സം‌ഭവമാണ്‌ രണ്ടാം മാറാട് കലാപം അഥവാ മാറാട്‌ കൂട്ടക്കൊല എന്ന പേരിൽ അറിയപ്പെടുന്നത് .

2003ൽ ഉണ്ടായ കലാപത്തെ തുടർന്ന് മരിച്ചവരിൽ 8 പേർ ഹിന്ദുക്കളായിരുന്നു എന്നതാണ് ഞെട്ടിക്കുന്ന സത്യം .
സംഭവത്തെ തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിൽ സമീപത്തുള്ള ഒരു മുസ്ലീം പള്ളിയിൽ നിന്ന് ആക്രമണത്തിനുപയോഗിച്ചവയെന്നു കരുതപ്പെടുന്ന ആയുധങ്ങളും, ബോംബുകളും മറ്റും കണ്ടെടുത്തിരുന്നു .2002ൽ പുതുവർഷാഘോഷവുമായി തുടങ്ങിയ തർക്കം കലാപത്തിൽ കലാശിക്കുകയായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു .
2002 ജനുവരിയിൽ ഉണ്ടായ വർഗീയകലാപത്തിന്റെ തുടർച്ചയായാണ്‌ ഈ സം‌ഭവം ഉണ്ടായതെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
തോമാസ്സ് പി ജൊസ്സഫിന്റെ നേതൃത്വത്തിലുള്ള ജുഡിഷ്യൽ അന്വേഷണ റിപ്പോർട്ടിൽ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെയും, നാഷ്ണൽ ഡവലപ്പ്മെന്റ് ഫ്രണ്ടിന്റെയും പ്രാദേശിക നേതൃത്വത്തിന്റെയും സമ്മതത്തോടു കൂടിയാണ് മാറാട് കലാപം സംഘടിപ്പിക്കപ്പെട്ടതെന്ന് തെളിഞ്ഞിരുന്നു .
2001ൽ മാറാടിലെ മീൻ പിടുത്തക്കാർ തമ്മിലുണ്ടായ ചെറിയ തർക്കം ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ്, സംഘടനകൾ രാഷ്ടീയ മുതലെടുപ്പിന് ശ്രമിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കമെന്നും ഈ റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു .

രണ്ടാം മാറാട് കലാപത്തിനു പിന്നിലെ തീവ്രവാദ ബന്ധം, അന്തര്‍ സംസ്ഥാന ബന്ധം, സാമ്പത്തിക സ്രോതസ് എന്നിവ സി.ബി.ഐ. അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു ഹൈന്ദവ സംഘടനകൾ സമരം നടത്തിയെങ്കിലും അന്നത്തെ സർക്കാരും പോലീസും അതെല്ലാം ഒതുക്കി തീർക്കുകയായിരുന്നു .

വർഗ്ഗീയ കലാപത്തിന്റെ കാറ്റ് മാറാടിന്‍റെ മണ്ണില്‍ ആഞ്ഞ് വീശിയപ്പോൾ നഷ്ടമായത് കുറെ നിരപരാധികളുടെ ജീവനായിരുന്നു . ഇത് മാറാടിനു എന്നും നൽകുന്നത് ഒരു കലാപ ഭൂമിയുടെ പരിവേഷം മാത്രമായിരിക്കും2003 മെയ്‌ രണ്ടിനാണ്‌ മാറാട്‌ എട്ട്‌ ഹിന്ദു മല്‍സ്യത്തൊഴിലാളികളെ ഭീകരാക്രമണത്തിലൂടെ കൂട്ടക്കൊലക്ക്‌ വിധേയമാക്കിയത്‌. കേരളത്തെ നടുക്കിയ കൊലക്ക്‌ ശേഷം കേരളത്തിനകത്തും പുറത്തും ശക്തമായ ജനവികാരമാണുയര്‍ന്നത്‌. കൂട്ടക്കൊലക്കുത്തരവാദികളായ മുസ്ലിം ഭീകരരുടെ പിന്നില്‍ പ്രവര്‍ത്തിച്ച രാജ്യാന്തര ഭീകരസംഘടനകളെകുറിച്ചും ആഴത്തിലുള്ള അന്വേഷണം ഉണ്ടാവണമെന്ന്‌ ആവശ്യം ശക്തമായി ഉയര്‍ന്നു. എന്നാല്‍ സിപിഎമ്മും മുസ്ലിം ലീഗും കോണ്‍ഗ്രസും ഇതിനെതിരെ രംഗത്തുവരികയായിരുന്നു. സിബിഐ അന്വേഷണത്തിനായി നടന്ന ജനകീയ പോരാട്ടം സര്‍ക്കാര്‍ കണ്ടില്ലെന്ന്‌ നടിച്ചു. പകരം ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. സിബിഐ അന്വേഷണ ആവശ്യത്തെ നിയമപരമായി പ്രതിരോധിക്കുകയായിരുന്നു സര്‍ക്കാര്‍ പദ്ധതി.
എന്നാല്‍ ജൂഡീഷ്യല്‍ കമ്മീഷനും കൂട്ടക്കൊലക്കു പിന്നിലെ ആഴത്തിലുള്ള ഗൂഢാലോചനയെക്കുറിച്ച്‌ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നാവശ്യപ്പെടുകയായിരുന്നു. കൂട്ടക്കൊലക്ക്‌ പിന്നിലെ സംസ്ഥാനാന്തര ബന്ധം, സാമ്പത്തിക സ്രോതസ്സ്‌, ഭീകരബന്ധം തുടങ്ങിയവയെക്കുറിച്ച്‌ വിശദമായ കേന്ദ്രതല സംയുക്ത അന്വേഷണം നടത്തണമെന്നായിരുന്നു അന്വേഷണ കമ്മീഷന്റെ നിഗമനം.
ആ നിഗമനങ്ങളംഗീകരിച്ചെങ്കിലും സിബിഐ അന്വേഷണം നടക്കാതിരിക്കാനാണ്‌ പിന്നീട്‌ യുഡിഎഫ്‌, എല്‍ഡിഎഫ്‌ കക്ഷികള്‍ ശ്രമിച്ചത്‌. സംസ്ഥാന സര്‍ക്കാരിന്റെ ചട്ടപ്പടി പ്രകാരമുള്ള ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. സിബിഐ അന്വേഷണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കാതെ സംസ്ഥാന സര്‍ക്കാര്‍ ഉടനെ ക്രൈം ബ്രാഞ്ച്‌ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. ഗൂഢാലോചന അന്വേഷിക്കുന്നതില്‍ കുറ്റകരമായ അനാസ്ഥ കാട്ടിയെന്ന്‌ കോടതി കുറ്റപ്പെടുത്തിയ ക്രൈംബ്രാഞ്ചിനെത്തന്നെ ഗൂഢാലോചന അന്വേഷിക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തുകയായിരുന്നു. എന്നാല്‍ പുതിയ അന്വേഷണസംഘം സംഭവത്തിന്റെ ആഴങ്ങളിലേക്ക്‌ നീങ്ങുന്നുവെന്നറിഞ്ഞതോടെ അവരെ ചുമതലയില്‍ നിന്ന്‌ മാറ്റി മറ്റൊരു സംഘത്തെ നിശ്ചയിക്കുകയാണ്‌ സര്‍ക്കാര്‍ ചെയ്തത്‌. മുസ്ലിം ലീഗ്‌ നേതാവ്‌ മായിന്‍ ഹാജിയെ പ്രതിയാക്കിയായിരുന്നു അന്വേഷണം മുന്നോട്ടു പോയത്‌. ഇടതു വലതു സര്‍ക്കാരുകള്‍ ഒത്തൊരുമിച്ചാണ്‌ ഈ അട്ടിമറികളൊക്കെ ഫലപ്രദമായി നടപ്പിലാക്കിയത്‌. ക്രൈം ബ്രാഞ്ച്‌ അന്വേഷണവും അനന്തമായി നീളുകയാണ്‌.


2016, ഏപ്രിൽ 28, വ്യാഴാഴ്‌ച

ത്യാഗത്തിലൂടെ ശാശ്വതമായ ശാന്തിയിലെത്തുന്നു..!!

ഗീതാസന്ദേശം

ഈശ്വരൻ കാലമാണ്‌. കാലത്തിന്റെ നിയോഗമനുസരിച്ച്‌ ചെയ്യാനുള്ള ധർമ്മമനുഷ്ഠിക്കുക. നിങ്ങള്‍ ചെയ്യേണ്ടതെല്ലാം കാലമാണ്‌ ചെയ്യുന്നത്‌ അത്‌ നിങ്ങളിലൂടെയെന്നുമറിയുക. പ്രപഞ്ചചൈതന്യത്തിന്റെ ഭയാനകമായ രൂപം പോലെ പ്രപഞ്ചത്തിന്‌ ശാന്തമായ ഒരു രൂപവുമുണ്ടെന്നറിയണം. ഈ രണ്ടുരൂപങ്ങളും വേദം പഠിച്ചാലോ, തപസ്സുചെയ്താലോ, ദാനത്തിലൂടെയോ ദർശിക്കാൻ സാധ്യമല്ല. ഏകാഗ്രഭാവത്തിലുള്ള ഭക്തിയോടെ മാത്രമേ ഈ ദര്‍ശനം ലഭ്യമാകുകയുള്ളൂ.
ശാന്തമായി, ശ്രദ്ധയോടെ, ഏകാഗ്രതയോടെ ഈ പ്രപഞ്ചചൈതന്യത്തെ മനസ്സില്‍ ധ്യാനിക്കുന്നവന്‌, ഈശ്വരസാക്ഷാത്കാരം എളുപ്പത്തില്‍ സാധ്യമാകുന്നു. മനസ്സ്‌ ഭൗതികമായതിനോട്‌ ബന്ധിതമാകുമ്പോള്‍, അത്‌ അവിടെ നിന്ന്‌ മറ്റൊരു ചിന്തയെ പ്രാപിക്കാതെ ബന്ധമായതില്‍ തന്നെ നില്‍ക്കുന്നു. ഈശ്വരനിലേക്ക്‌ പ്രയാണം ചെയ്ത മനസ്സിലെ ചിന്തകളില്‍ നിന്ന്‌ നല്ല കര്‍മ്മങ്ങളും അതില്‍ നിന്ന്‌ നല്ല കര്‍മ്മഫലങ്ങളും ലഭിക്കുന്നു. ഈ പന്ഥാവ്‌ ദുഷ്കരമായവര്‍ക്ക്‌ യോഗമാര്‍ഗം സ്വീകരിക്കുന്നതിലൂടെയും നന്മയിലെത്തിച്ചേരാം. അതും അപ്രായോഗികമാണെങ്കില്‍ ഈശ്വരാര്‍പ്പണമായി സ്വന്തം കര്‍മ്മം ധര്‍മ്മമായി തന്നെ ചെയ്യുക. അതു അസാധ്യമാണെന്ന്‌ വരുകില്‍ ഏത്‌ കര്‍മ്മം ചെയ്താലും അതിന്റെ ഫലം ത്യജിക്കുക.
കര്‍മ്മത്തേക്കാള്‍ ശ്രേഷ്ഠമായത്‌ ജ്ഞാനമാണ്‌. ഈശ്വര ധ്യാനമാകട്ടെ ജ്ഞാനത്തേക്കാള്‍ മഹത്വമേറിയതാണ്‌. അതിനേക്കാളും ശ്രേഷ്ഠമായതാണ്‌ കര്‍മ്മത്തിന്റെ ഫലങ്ങള്‍ ത്യജിക്കുക എന്നത്‌. ഈ ത്യാഗത്തിലൂടെ ശാശ്വതമായ ശാന്തിയിലെത്തുന്നു. കര്‍മ്മഫലവും കര്‍മ്മപ്രതിഫലവും ചിന്തിക്കാത്ത മനസ്സ്‌ ശാന്തമായിരിക്കുക തന്നെ ചെയ്യും. ശാന്തനായ വ്യക്തിക്ക്‌ ആന്തരിക ശുദ്ധി, നിഷ്പക്ഷത, ഏകാഗ്രത, അഹംഭാവമില്ലായ്മ, സമദര്‍ശിത്വം, ശത്രു-മിത്ര ഭേദമില്ലായ്മ, മാനാപമാനത്തില്‍ നിന്ന്‌ മുക്തി, ശീതോഷ്ണത്തിലെ സമവീക്ഷണം, നിന്ദാസ്തുതികളില്‍ വേവലാതിയില്ലായ്മയെല്ലാം എളുപ്പത്തില്‍ സാധിക്കുന്നു.


2016, ഏപ്രിൽ 18, തിങ്കളാഴ്‌ച

പ്രശസ്തങ്ങളായ പല തന്ത്രവിദ്യാ പീഠങ്ങളെയും ഒഴിവാക്കി.


ദേവസ്വം ബോര്‍ഡിന്റെ തന്ത്രവിദ്യാ പീഠങ്ങള്‍ക്കുള്ള
യോഗ്യതാ  പട്ടിക വിപുലീകരിക്കണം – ഹിന്ദു ഐക്യവേദി


തിരു: കീഴ്ശാന്തി നിയമനവുമായി ബന്ധപ്പെട്ട് ദേവസ്വം റിക്രുട്ട്‌മെന്റ്് ബോര്‍ഡ് പുറത്തിറക്കിയ യോഗ്യതാ മാനദണ്ടങ്ങളില്‍ പൂജാപഠന സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുവാന്‍ അര്‍്ഹതയുള്ള തന്ത്രവിദ്യാ പീഠങ്ങള്‍ വളരേ പരിമിതമാണ്.
       നിലവിലുള്ള പ്രശസ്തങ്ങളായ പല തന്ത്രവിദ്യാ പീഠങ്ങളെയും ഒഴിവാക്കിക്കൊണ്ടാണ് അംഗീകൃത തന്ത്രവിദ്യാ പീഠങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ശിവഗിരി മഠം അടക്കമുള്ള മഠങ്ങള്‍ നടത്തുന്ന തന്ത്രവിദ്യാ പീഠങ്ങള്‍, ആലുവാ തന്ത്രവിദ്യാ പീഠം, കാരുമാത്ര വിജയന്‍ തന്ത്രികളുടെ നേതൃത്വത്തിലുള്ള ഗുരുപദം തന്ത്രവിദ്യാ പീഠം തുടങ്ങിയ മഹനീയ സ്ഥാപനങ്ങള്‍ വളരെ വര്‍ഷങ്ങളായി കേരളത്തില്‍ ചിട്ടയായി പൂജാപഠനവും തന്ത്രവിദ്യാപഠനവും കോഴ്‌സുകളായി നടത്തിപ്പോ രുന്നവയാണ്. എന്നാല്‍ ഇവയൊക്കെ അംഗീകൃത പട്ടികയ്ക്ക് പുറത്താണ്. ആയത് പുനപരിശോധിക്കണമെന്നും അര്‍ഹതയുള്ള സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കണമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം പ്രസ്ഥാവനയിലുടെ ആവിശ്യപ്പെട്ടു.